LATEST NEWS

ഇന്തോനേഷ്യയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 പേർ മരിച്ചതായി റിപ്പോർട്ട്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു സ്വകാര്യ കമ്പനിയുടെ ഒന്നാമത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മരിച്ചവരില്‍ പലര്‍ക്കും പൊള്ളലേറ്റതായി കണ്ടില്ലെന്നും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ജക്കാര്‍ത്ത പോലീസ് മേധാവി സുസാത്യോ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ അഗ്നിശമന സേന തിരച്ചില്‍ തുടരുകയാണ്. 2023-ല്‍ കിഴക്കന്‍ ഇന്തോനേഷ്യയിലെ നിക്കല്‍ സംസ്‌കരണ പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
SUMMARY: Massive fire breaks out in seven-story building in Indonesia; 22 dead, reports say

NEWS DESK

Recent Posts

വിവാഹമോചന കേസുകള്‍ കൊണ്ടു മടുത്തു; ബെംഗളൂരുവിലെ ഈ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. നഗരത്തിലെ ഏറ്റവും പഴക്കം…

1 hour ago

മ​ല​യാ​റ്റൂ​രി​ൽ കാണാതായ 19 വ​യ​സു​കാ​രി​ മ​രി​ച്ച നി​ല​യി​ൽ; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചി​ത്ര​പ്രി​യ (19) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മല​യാ​റ്റൂ​ർ…

2 hours ago

മൈസൂരു-കുശാൽനഗർ ദേശീയപാത 275; പാക്കേജ് രണ്ടിന് അനുമതി

ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌.എച്ച്.‌എ‌.ഐ)…

2 hours ago

പ്രശ്നോത്തരി മത്സരം 14 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം . ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്ത് നടക്കും. കേരളത്തിന്റെ…

3 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് 70 ശതമാനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ്…

3 hours ago

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കണം; ഇടക്കാല ജാമ്യാപേക്ഷയുമായി ഉമര്‍ ഖാലിദ്

ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇടക്കാല ജാമ്യം തേടി ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. സഹോദരിയുടെ…

3 hours ago