BENGALURU UPDATES

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് എസ്‌യുവിക്ക് തീപ്പിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. മൂന്ന് പേരടങ്ങുന്ന കുടുംബവുമായി ബെംഗളൂരുവിലേക്ക് പോയ എസ്‌യുവി കാര്‍ ഇടതുവശത്ത് നിന്ന് ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായാത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എഞ്ചിനിൽ തീ പടർന്നു, മിനിറ്റുകൾക്കുള്ളിൽ വാഹനം കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. 

വഴിയാത്രക്കാരും ഹൈവേ പട്രോളിംഗ് ജീവനക്കാരും ചേർന്ന് മൂവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ  തുടർന്ന് കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുകയും വാഹനം നീക്കം ചെയ്യുകയും ചെയ്ത ശേഷം വൈകുന്നേരം 5.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. അമിത വേഗതയും അപകടകരമായ ഓവർടേക്കിംഗ് ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ.

SUMMARY: Milk tanker hits lorry on Bengaluru-Mysuru highway, SUV catches fire; passengers escape unhurt

NEWS DESK

Recent Posts

ടിജെഎസ് ജോർജ് അനുസ്മരണയോഗം

ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച്…

9 hours ago

30ാമത് ഐഎഫ്എഫ്കെ: ഉദ്‌ഘാടന ചിത്രം ‘പലസ്തീൻ 36’

തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും. ഈ…

9 hours ago

കാസറഗോഡ് ജില്ലയിലെ 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസറഗോഡ്…

9 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ…

9 hours ago

മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും…

10 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു. വോട്ടുറപ്പിക്കാനും സ്ഥാനാര്‍ഥികളുടെ പേര്…

11 hours ago