കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്.
ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാതായിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച സെബിയൂരിലെ പറമ്പില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകം എന്നാണ് പോലീസ് സംശയമുന്നയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
SUMMARY: Missing 19-year-old woman found dead in Malayattur; one person in custody














