NATIONAL

ബിഹാറില്‍ കുതിച്ച് എന്‍ഡിഎ, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ സ​ഖ്യം കേ​വ​ല​ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന​തോ‌​ടെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ആ​ഘോ​ഷം തു​ട​ങ്ങി. പ​തി​വു​പോ​ലെ കൗ​ണ്ടിം​ഗ് ഡേ ​സ്പെ​ഷ​ൽ പൂ​രി​യും ജി​ലേ​ബി​യും ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ.

ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ബി​ജെ​പി മു​ന്നേ​റു​ക​യാ​ണ്. നി​ല​വി​ൽ ബി​ജെ​പി 76 സീ​റ്റി​ലും ജെ​ഡി​യു 66 സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്. നിലവിലെ ഫല സൂചനകളിൽ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി. ലീ​ഡ് നി​ല​യി​ൽ എ​ൻ​ഡി​എ ബ​ഹു​ദൂ​രം മു​ന്നേ​റ്റം ന​ട​ത്തു​ന്ന​തി​നി​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു​മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ പു​ക​ഴ്ത്തി പോ​സ്‌​റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി. അതേ സമയം കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നുണ്ട്. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്. ഒവൈസിയുടെ എഐഎംഐഎമ്മും തകർന്നടിഞ്ഞു. 28സീറ്റിൽ മത്സരിച്ച പാർട്ടി ലീഡ് ചെയ്യുന്നത് ഒറ്റ സീറ്റിൽ മാത്രം. കഴിഞ്ഞതവണ 4 സീറ്റ് നേടിയിരുന്നു.

ബീഹാറില്‍ നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി.
SUMMARY: NDA surges in Bihar, Nitish returns to power

 

NEWS DESK

Recent Posts

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…

19 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…

1 hour ago

ഡൽഹി സ്ഫോടനം; ചാവേറായ ഭീകരൻ ഉമര്‍ നബിയുടെ വീട് സുരക്ഷാ സേന തകര്‍ത്തു

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…

2 hours ago

ബിഹാറിൽ വാശിയേറിയ പോരാട്ടം; എൻ.ഡി.എ മുന്നേറ്റം, വി​ട്ടു കൊ​ടു​ക്കാ​തെ മ​ഹാ​സ​ഖ്യം

പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…

3 hours ago

ത​ദ്ദേ​ശ ​തി​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ. രാ​വി​ലെ 11 മു​ത​ൽ പ​ത്രി​ക ന​ൽ​കാം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം…

4 hours ago

എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഒത്തുചേരല്‍; സർഗ്ഗസംഗമം 16-ന്

ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…

4 hours ago