ബെംഗളൂരു: ബെംഗളൂരുവിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംപാംഗി നഗർ സ്വദേശി സത്യ കുമാറിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മിഷൻ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ കോണിപ്പടിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കുമാറിൻ്റെ ശരീരത്തിൽ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
2023ൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ കുമാർ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കുമാറിന്റെ മരണത്തിൽ പോക്സോ കേസ് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഇതിലുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ശ്രീരംഗപട്ടണയിലെ ടിഎം ഹൊസൂരു…
ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ…
ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു. ഉപ്പിനങ്ങാടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. യക്ഷഗാനയുടെ…
ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4…
ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത്…