ബെംഗളുരു: രാഷ്ട്രപതി ദ്രൗപദി മുർമു 17 ന് മാണ്ഡ്യയിലെ മലവള്ളി സന്ദര്‍ശിക്കും. സുത്തൂർ മഠം സ്‌ഥാപകൻ ശിവ രാത്രീശ്വര ശിവയോഗിയുടെ 1066 -ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് എത്തുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഒരുക്കങ്ങൾ സംബന്ധിച്ച് മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർ ഡോ. കുമാർ അവലോകനം ചെയ്തു. രാഷ്ട്രപതിയുടെ പ്രോട്ടോക്കോളിൽ ഒരു വീഴ്ചയും ഇല്ലെന്ന് ഉറപ്പാക്കാൻ ഡോ. കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
SUMMARY: President to visit Mandya on 17th














