കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന. ഇനി ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന് പറഞ്ഞ അവർ വേട്ടക്കാർക്കൊപ്പം നില്‍ക്കുന്ന സംഘടനയുടെ ഭാഗമാകില്ലെന്നും അറിയിച്ചു.
ദിലീപിനെ നിരപരാധിയാക്കാൻ ശ്രമം നടക്കുന്നെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവില്‍ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ് നിലവില്‍ വിധി പറഞ്ഞത്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
SUMMARY: Protest against Dileep’s reinstatement; Bhagyalakshmi resigns from FEFKA













