ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം . ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്ത് നടക്കും. കേരളത്തിന്റെ സംസ്കാരം, ചരിത്രം, സാഹിത്യം, കല, കായികം, രാഷ്ട്രീയം എന്നിങ്ങനെ സമസ്തമേഖലകളെയും ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മത്സരം.
മലയാളത്തിലായിരിക്കും ചോദ്യങ്ങൾ. രണ്ടുപേരടങ്ങുന്ന സംഘമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതായിരിക്കും. മത്സരിക്കാൻ താല്പര്യമുള്ളവർ 10 നകം പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9845751628 (അജിത് കോടോത്ത്).
SUMMARY: Quiz competition on the 14th














