ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ഇവിടേക്ക് എത്തിയത്. ബാഗലൂരില്‍ നിന്ന് കാര്‍ണാടകയിലേക്ക് കടക്കാന്‍ പത്ത് മിനിറ്റ് മാത്രം ദൂരം.
ഹോസൂരിന് സമീപമുളള ഈ സ്ഥലത്ത് പോലീസ് എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണെന്നാണ് വിവരം. ബാഗലൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ വരെ കഴിഞ്ഞു. രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തി. ഇതിലെ ഡ്രൈവർ അന്വേഷണ സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെട്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാളെ കണ്ടെത്താനായി അന്വേഷണസംഘം പരിശോധന നടത്തുകയാണ്. കാർ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഒളിയിടത്തിൽ നിന്ന് മറ്റൊരു കാറിൽ രാഹുൽ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
SUMMARY: Rahul Mangkootatil’s hideout found on Tamil Nadu-Karnataka border, he escaped before the police arrived













