LATEST NEWS

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം തമിഴ്നാട്-കർണാടക അതിർത്തിയില്‍ കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു

ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുൽ കർണാടകയിലേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ഇവിടേക്ക് എത്തിയത്. ബാഗലൂരില്‍ നിന്ന് കാര്‍ണാടകയിലേക്ക് കടക്കാന്‍ പത്ത് മിനിറ്റ് മാത്രം ദൂരം.

ഹോസൂരിന് സമീപമുളള ഈ സ്ഥലത്ത് പോലീസ് എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണെന്നാണ് വിവരം. ബാഗലൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ വരെ കഴിഞ്ഞു. രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തി. ഇതിലെ ഡ്രൈവർ അന്വേഷണ സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെട്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാളെ കണ്ടെത്താനായി അന്വേഷണസംഘം പരിശോധന നടത്തുകയാണ്. കാർ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഒളിയിടത്തിൽ നിന്ന് മറ്റൊരു കാറിൽ രാഹുൽ കർണാടകയിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
SUMMARY: Rahul Mangkootatil’s hideout found on Tamil Nadu-Karnataka border, he escaped before the police arrived
NEWS DESK

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി…

25 minutes ago

ചെ​ന്നൈ മെ​ട്രോ ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി; യാ​ത്ര​ക്കാ​ര്‍ പു​റ​ത്തെ​ത്തി​യ​ത് തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്ന്

ചെന്നൈ: മെട്രോ ട്രെയിൻ സബ് വേയിൽ കുടുങ്ങിയതോടെ തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ സെ​ന്‍​ട്ര​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​നും ഹൈ​ക്കോ​ട​തി…

1 hour ago

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,935 രൂപയും…

1 hour ago

കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും എംഎല്‍എയെയും ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎല്‍എയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി.…

2 hours ago

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. മൈസൂരുവിൽ തിങ്കളാഴ്ച ഹൃദയാഘാതത്തെ…

2 hours ago

ഇന്‍ഡിഗോ വിമാനത്തില്‍ ചാവേര്‍ ഭീഷണി; എമര്‍ജന്‍സി ലാന്‍ഡിങ്

ഡല്‍ഹി: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ്…

3 hours ago