LATEST NEWS

യൂട്യൂബര്‍ കെഎം ഷാജഹാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്

തിരുവനന്തപുരം: യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ശ്രീജിത്ത് നല്‍കിയ പരാതിയെ തുടർന്നാണ് പരിശോധന. കോടതിയില്‍ നിന്ന് സെർച്ച്‌ വാറണ്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഷാജഹാനും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയത്താണ് പരിശോധന നടന്നത്. പോലീസെത്തിയപ്പോള്‍ വീട്ടില്‍ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. തടയാൻ ശ്രമിച്ച ജോലിക്കാരിയെ മറികടന്ന് പോലീസ് അകത്ത് കടക്കുകയായിരുന്നു. മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എഡിജിപി നല്‍കിയ പരാതിയെ തുടർന്ന് ഷാജഹാനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഷാജഹാന്റെ ‘പ്രതിപക്ഷം’ യൂട്യൂബ് ചാനലിലൂടെ എഡിജിപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്.

ശബരിമല സ്വർണകൊള്ളയില്‍ എഡിജിപി ശ്രീജിത്തിന് പങ്കുണ്ടെന്ന ഉള്ളടക്കത്തില്‍ ഷാജഹാൻ വീഡിയോ ചെയ്‌തിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം പരാതി നല്‍കിയത്. ഇത്തരത്തില്‍ ചെയ്‌ത മൂന്ന് വീഡിയോകളില്‍ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി എഡിജിപി പരാതിയില്‍ പറയുന്നു.

SUMMARY: Raid on YouTuber KM Shahjahan’s house again

NEWS BUREAU

Recent Posts

കരൂര്‍ അപകടത്തിലെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: കരൂർ അപകടത്തില്‍ പുറപ്പെടുവിപ്പിച്ച സിബിഐ അന്വേഷ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സർക്കാർ. സ്പെഷ്യല്‍…

60 minutes ago

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം തമിഴ്നാട്-കർണാടക അതിർത്തിയില്‍ കണ്ടെത്തി, പോലീസ് എത്തുംമുൻപ് രക്ഷപ്പെട്ടു

ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി…

2 hours ago

ചെ​ന്നൈ മെ​ട്രോ ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി; യാ​ത്ര​ക്കാ​ര്‍ പു​റ​ത്തെ​ത്തി​യ​ത് തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്ന്

ചെന്നൈ: മെട്രോ ട്രെയിൻ സബ് വേയിൽ കുടുങ്ങിയതോടെ തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ സെ​ന്‍​ട്ര​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​നും ഹൈ​ക്കോ​ട​തി…

3 hours ago

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,935 രൂപയും…

3 hours ago

കെഎസ്‌ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും എംഎല്‍എയെയും ഒഴിവാക്കി കുറ്റപത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎല്‍എയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി.…

4 hours ago