LATEST NEWS

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു ജിന്‍സണ്‍.

കഴുത്തിൽ പരിക്കേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ജിൽസണെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ജീവനുണ്ടായിരുന്നു എന്നാണ് അധികൃതർ നൽകിയ വിവരം.

കഴിഞ്ഞ ഏപ്രില്‍ 14നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജിന്‍സണ്‍ പ്രതിയാകുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തൂങ്ങിമരിക്കാന്‍ ശ്രമിക്കവെ കയറുപൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ മുന്‍പും ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കൗണ്‍സിലിങ് അടക്കം നല്‍കിയിരുന്നവെന്നും അധികൃതര്‍ പറഞ്ഞു.
SUMMARY: Remanded suspect commits suicide in Kannur Central Jail

NEWS DESK

Recent Posts

ഇന്‍ഡിഗോ വിമാനത്തില്‍ ചാവേര്‍ ഭീഷണി; എമര്‍ജന്‍സി ലാന്‍ഡിങ്

ഡല്‍ഹി: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ്…

9 minutes ago

ആശ്വാസം; ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാ​ഗത്തായാണ്…

18 minutes ago

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

കൊച്ചി: മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് അന്ത്യം. കളമശേരി എസ് സി…

2 hours ago

വിനോദയാത്ര ബസ് മറിഞ്ഞു വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഹൈസ്കൂളിൽനിന്ന് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. 38 പേർക്ക് പരുക്കേറ്റു. മൈസൂരുവിലെ സരസ്വതിപുരത്തുള്ള തരലബാലു…

2 hours ago

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാനായി പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല

തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പാലോട്…

2 hours ago

ആശ്രിത ഭവനില്‍ കഴിയുന്ന 48 കാരിയെ കാണാതായി; കേളി ബെംഗളൂരു തുണയായി, കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു

ബെംഗളൂരു: ആശ്രിത ഭവനിൽ വർഷങ്ങളായി കഴിയുന്ന മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വീടുവിട്ടിറങ്ങി. കേളി പ്രവർത്തകരുടെ സമയോചിത ഇടപെടലിനെ തുടർന്ന്…

3 hours ago