LATEST NEWS

ഡൽഹി സ്ഫോടനം; ചാവേറായ ഭീകരൻ ഉമര്‍ നബിയുടെ വീട് സുരക്ഷാ സേന തകര്‍ത്തു

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന ഐ ഇ ഡി ഉപയോഗിച്ച്‌ തകർത്തത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളും പോലീസ് തകര്‍ത്തിരുന്നു.

ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. കേസുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയ്ക്ക് നിർണായക വിവരങ്ങള്‍ ലഭിച്ചു. ശ്രീനഗറില്‍ പിടിയിലായ ആദില്‍ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള ഭീകരർ പാകിസ്ഥാൻ സന്ദർശിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഭീകരരുടെ പാകിസ്ഥാൻ യാത്രയ്ക്ക് സൗകര്യം ഒരുക്കിയത് ആദില്‍ റാത്തറുടെ സഹോദരനായ മുസാഫർ റാത്തറാണ് എന്നാണ് വിവരം.

SUMMARY: Delhi blast: Security forces demolish house of suicide bomber Umar Nabi

NEWS BUREAU

Recent Posts

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…

52 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…

2 hours ago

ബിഹാറില്‍ കുതിച്ച് എന്‍ഡിഎ, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീ​ഡ് നി​ല​യി​ൽ…

2 hours ago

ബിഹാറിൽ വാശിയേറിയ പോരാട്ടം; എൻ.ഡി.എ മുന്നേറ്റം, വി​ട്ടു കൊ​ടു​ക്കാ​തെ മ​ഹാ​സ​ഖ്യം

പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…

3 hours ago

ത​ദ്ദേ​ശ ​തി​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ. രാ​വി​ലെ 11 മു​ത​ൽ പ​ത്രി​ക ന​ൽ​കാം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം…

4 hours ago

എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഒത്തുചേരല്‍; സർഗ്ഗസംഗമം 16-ന്

ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…

4 hours ago