ബെംഗളൂരു: കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണു ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് നെലമംഗല താലൂക്കിലെ വജ്രഹള്ളിയിലാണ് സംഭവം. റായ്ച്ചൂർ ദേവദുർഗ സ്വദേശിയായ മുക്കണ്ണയുടെയും ബാലമ്മയുടെയും മകളായ യെല്ലമ്മ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് പെയ്ത കാറ്റിലും മഴയത്തും ഗേറ്റ് പെൺകുട്ടിയുടെ മേൽ ഇടിക്കുകയായിരുന്നു. കുട്ടി ഈ സമയം മഴയത്ത് കളിക്കുകയായിരുന്നു.
സംഭവത്തിൽ നെലമംഗല ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ബിബിഎംപി പരിധിയിൽ വ്യാഴാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ 171 മരങ്ങൾ കടപുഴകി വീണു. നഗരത്തിൽ 13 വരെ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരു: ഉത്തരകന്നഡയിലെ കാർവാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. മല്ലാപുർ സ്വദേശിനി ലക്ഷ്മി പാഗി(60)…
തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം…
മംഗളൂരു: മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ(60) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും 3 മക്കളും…
ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 100 കോടി രൂപയുടെ…
ബെംഗളൂരു: ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബെംഗളൂരു നാഗർഭാവിയിലെ സ്വകാര്യ കമ്പനിയിലെ മാനേജരായ രമേശ്(27) ആണ് മരിച്ചത്.…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് ടി. എ. കലിസ്റ്റസ് അധ്യക്ഷത…