തൃശൂർ: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതി നൽകിയ യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്. നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ തൃശ്ശൂർ റൂറൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി പോലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.
പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അതിജീവിതയെ അപമാനിച്ച കേസിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
SUMMARY: Sexual assault case against Rahul: Congress worker arrested for sharing picture and details of rape victim
തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച…
പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ പാതയില്‍ അറ്റകുറ്റപ്പണികൾ നടക്കുനതിനാല്‍ താഴെ കൊടുത്തിരിക്കുന്ന തീയതികളിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം…
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി ഉയർന്നതോടെ കെപിസിസി നേതൃത്വം പരാതി പോലീസ് മേധാവിക്ക് കൈമാറി. ഹോംസ്റ്റേയിൽ…
ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാന്‍: അഡ്വ. സത്യൻ പുത്തൂർ ജനറല്‍ കൺവീനർ: നാസർ നീലസാന്ദ്ര, ഓർഗനൈസിങ്…
ബെംഗളൂരു: നഗരത്തിൽ ക്രമാതീതമായി തണുപ്പ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കമ്പിളി പുതപ്പുകൾ വിതരണം ചെയ്ത് മലബാർ മുസ്ലിം അസോസിയേഷൻ…
കൊല്ലം: കരുനാഗപ്പള്ളിയില്‍ കെഎസ്‌ആർടിസി ബസില്‍ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം.…