LATEST NEWS

ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്നാണ് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്. തെക്കന്‍ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും ട്രെയിന്‍ സഹായകരമാകും.

യെലഹങ്ക-എറണാകുളം ജങ്ക്ഷൻ സ്പെഷ്യല്‍ ട്രെയിന്‍ (06148) തിങ്കളാഴ്ച രാവിലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് രാത്രി 10.15-ന് എറണാകുളത്ത് എത്തും. കെആർ പുരം (രാവിലെ 10.23), വൈറ്റ് ഫീൽഡ്(10.38), ബെംഗാരപ്പേട്ട്(11.15) പാലക്കാട് (വൈകീട്ട് 6.25), തൃശ്ശൂർ(7.42), ആലുവ(8.30) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

എറണാകുളം ജങ്ക്ഷൻ-യെലഹങ്ക (06147) : എറണാകുളത്തു നിന്നും ഞായറാഴ്ച വൈകീട്ട് 4.20-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് യെലഹങ്കയിൽ എത്തും.

രണ്ട് സെക്കൻഡ് എ.സി, മൂന്നു തേര്‍ഡ് എ.സി, 7 തേര്‍ഡ് എക്കണോമി എ.സി, 4 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക.
SUMMARY: Special train from Bengaluru to Ernakulam tomorrow

NEWS DESK

Recent Posts

കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾ തീപിടിച്ച് കത്തി നശിച്ചു

കൊല്ലം: കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.…

9 minutes ago

രാഷ്ട്രപതി 17 ന് മാണ്ഡ്യയിൽ

ബെംഗളുരു: രാഷ്ട്രപതി ദ്രൗപദി മുർമു 17 ന് മാണ്ഡ്യയിലെ മലവള്ളി സന്ദര്‍ശിക്കും. സുത്തൂർ മഠം സ്‌ഥാപകൻ ശിവ രാത്രീശ്വര ശിവയോഗിയുടെ…

15 minutes ago

ഇൻഡിഗോ എയർലൈൻ പ്രതിസന്ധി: പിജി മെഡിക്കൽ പ്രവേശന തീയതി നീട്ടി

ബെംഗളുരു: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഗണിച്ച് പിജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി കർണാടക എക്സാമിനേഷൻ അതോറിറ്റി…

26 minutes ago

ആരാധകര്‍ക്കുനേരെ അശ്ലീലആംഗ്യം കാണിച്ചു; ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം

ബെംഗളൂരു: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ വീണ്ടും വിവാദത്തിൽ. ആരാധകർക്ക് നേരേ…

52 minutes ago

തോക്ക് ചൂണ്ടി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി

പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി.മലപ്പുറം സ്വദേശിയായ ജിദ്ദയിലെ പ്രമുഖ വ്യവസായിയെ ആണ് തട്ടിക്കൊണ്ടുപോയത്. ചാലിശ്ശേരി സ്റ്റേഷന്‍…

1 hour ago

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

പനാജി: ​ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം. വിനോദസഞ്ചാരികളടക്കം 23 പേർ തീപിടിത്തത്തിൽ മരിച്ചു. തലസ്ഥാനമായ പനാജിയിൽ നിന്ന് ഏകദേശം 25…

1 hour ago