ടോക്യോ: വടക്കന്‍ ജപ്പാനില്‍ സമുദ്ര തീരത്തോട് ചേര്‍ന്ന് തിങ്കളാഴ്ച ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഹോൺഷു ദ്വീപിന്റെ വടക്കേ അറ്റത്തുള്ള അമോറിയുടെ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രി 11.15 നാണ് ഭൂകമ്പമുണ്ടായത്.നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. പസഫിക് തീരത്ത് 50 സെന്റീമീറ്റർ വരെ സൂനാമിയും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജാപ്പനീസ് കാലാവസ്ഥ ഏജൻസി അറിയിച്ചു. പ്രദേശത്തെ ആണവ നിലയങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നടന്നുവരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
SUMMARY: Strong earthquake hits northern Japan; tsunami warning issued














