തിരുവനന്തപുരം: ബ്രഹ്മോസ് മിസൈല്‍ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുനല്‍കാൻ സുപ്രീംകോടതി അനുമതി നല്‍കി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഭൂമിയാണ് മിസൈല്‍ നിർമാണ യൂണിറ്റിനായി ഡിആർഡിഒയ്ക്ക് കൈമാറുക. ഇവിടെ നാഷനല്‍ ഫൊറൻസിക് സയൻസ് സർവകലാശാലയും സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ആസ്ഥാനവും സ്ഥാപിക്കാനാണ് തീരുമാനം.
32 ഏക്കർ ഭൂമി വീതമാണ് നാഷനല്‍ ഫൊറൻസിക് സർവകലാശാലയ്ക്കും സശസ്ത്ര സീമ ബലിനും കൈമാറുന്നത്. 457 ഏക്കർ ഭൂമിയാണ് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് ഉള്ളത്. ഇതില്‍ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിനു കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറണമെങ്കില്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്.
അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. ബ്രഹ്‌മോസിന്റെ വികസനത്തിനായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഒ ആവശ്യപ്പെട്ടിരുന്നു. ഭൂമി അനുവദിക്കണമെന്ന് സശസ്ത്ര സീമ ബലും ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. തലസ്ഥാനത്തിന്റെ വികസനത്തിനു വഴിയൊരുക്കുന്ന പദ്ധതികള്‍ക്കാണ് അനുമതിയാകുന്നത്.
SUMMARY: Supreme Court approves allotment of land for Brahmos missile manufacturing unit in Thiruvananthapuram
ചെന്നൈ: അതിശതമായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ വരെ ചെന്നൈയിലെയും തിരുവള്ളൂരിലെയും…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ്…
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സഞ്ചാര്‍ സാഥി ആപ്പ് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ…
തിരുവനന്തപുരം: യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി…
ചെന്നൈ: കരൂർ അപകടത്തില്‍ പുറപ്പെടുവിപ്പിച്ച സിബിഐ അന്വേഷ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സർക്കാർ. സ്പെഷ്യല്‍…
ബെംഗളൂരു: ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ…