ഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജികള്‍ ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന സർക്കാരിന്റെ വാദത്തെ എതിർത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ മാത്രം നീട്ടിനല്‍കാം എന്നാണ് വിശദീകരിച്ചത്.
എന്നാല്‍ 20 ലക്ഷം ഫോമുകള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി സമയം നീട്ടിനല്‍കിയത്. നേരത്തെ കേരളത്തില്‍ മാത്രമായി ഒരാഴ്ച സമയം തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിനല്‍കിയിരുന്നു. ഇതിന് പുറമെ ഇപ്പോള്‍ രണ്ടുദിവസം കൂടി അനുവദിച്ചിരിക്കുകയാണ് സുപ്രിംകോടതി. ബാക്കി വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും.
SUMMARY: Supreme Court extends SIR in Kerala again














