ന്യൂഡല്‍ഹി: എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ നീട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം.
അതേസമയം കേരളത്തിലെ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുന്നില്ല എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലം. ബിഎല്‍ഒമാരുടെ മരണം ജോലിഭാരം കൊണ്ടല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. സര്‍ക്കാരിന് പുറമേ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഐഎം, സിപിഐ, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരാണ് കേരളത്തിലെ എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
SUMMARY: Supreme Court to hear petitions on Kerala’s radical voter list reform today
ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് കോംപോസിറ്റ് പിയു കോളേജിൽ ജീവൻ ഭീമാ നഗർ ട്രാഫിക് പോലീസ് ബോധവത്‌കരണ…
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്ന് പൂലര്‍ച്ചെ ഹോസ്റ്റല്‍…
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് കൊല്ലം…
പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് അയ്യപ്പഭക്തരുമായി വന്ന ബസ്സാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്…
ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ…
അങ്കമാലി: ലൈസൻസ് അനുവദിക്കുന്നതിന് കരാറുകാരനിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ (നമ്പർ-വൺ) എക്സിക്യൂട്ടീവ് എൻജിനീയർ…