തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്നുപേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാവിലെയാണ് ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്.
കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തും. പാലോട് ആര്‍എഫ്ഒ ഓഫീസില്‍ നിന്നുള്ള രണ്ട് സംഘങ്ങള്‍ ബോണക്കാട് ഭാഗത്ത് എത്തിയിട്ടുണ്ട്. ഇവര്‍ തിരച്ചില്‍ ആരംഭിക്കും.
SUMMARY: Three people, including a forest officer, who went to count tigers in the Bonacaud inner forest, are missing.
ബെംഗളൂരു: ആശ്രിത ഭവനിൽ വർഷങ്ങളായി കഴിയുന്ന മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വീടുവിട്ടിറങ്ങി. കേളി പ്രവർത്തകരുടെ സമയോചിത ഇടപെടലിനെ തുടർന്ന്…
ന്യൂഡല്‍ഹി: എസ് ഐ ആർനെതിരായ കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ്…
ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് കോംപോസിറ്റ് പിയു കോളേജിൽ ജീവൻ ഭീമാ നഗർ ട്രാഫിക് പോലീസ് ബോധവത്‌കരണ…
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്ന് പൂലര്‍ച്ചെ ഹോസ്റ്റല്‍…
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് കൊല്ലം…
പത്തനംതിട്ട: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് അയ്യപ്പഭക്തരുമായി വന്ന ബസ്സാണ് തീപിടിച്ചത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്…