തൃശൂർ: ഒന്നര വയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകള്‍ അമേയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15നാണ് സംഭവം. രാത്രി 10 മണിയോടെ അയല്‍ വീട്ടിലേക്ക് പോയതായിരുന്നു കുട്ടി.
കാണാതായതിനെ തുടര്‍ന്ന് ജിഷ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കിണറ്റില്‍ വീണ് വെള്ളത്തില്‍ മലര്‍ന്ന് പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ എരുമപ്പെട്ടി പോലീസില്‍ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു…
ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. നഗരത്തിലെ ഏറ്റവും പഴക്കം…
കൊച്ചി: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ…
ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ)…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം . ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്ത് നടക്കും. കേരളത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് അവസാനം. പോളിങ് ശതമാനം 70 കടന്നു. മൂന്ന് ജില്ലകളിൽ 70 ശതമാനത്തിന് മുകളിലാണ്…