ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച് ശിവണ്ണ (സഞ്ജെവാണി) എന്നിവരുടെ വിയോഗത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇരുവരുടെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന യോഗത്തില്‍ കന്നട പ്രഭ-സുവർണ ന്യൂസ് ചീഫ് എഡിറ്റർ രവി ഹെഗാഡെ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ മാധ്യമ രംഗത്ത് ഇരുവരും നൽകിയനൽകിയ സംഭാവനകൾ അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംയുക്ത കർണാടക ചീഫ് എഡിറ്റർ ഹുണസവാഡി രാജൻ, കെയുഡബ്ല്യൂജെ സംസ്ഥാന അധ്യക്ഷൻ ശിവാനന്ദ തകഡൂർ, സംസ്ഥാന സെക്രട്ടറി ജി.സി ലോകഷ്, ഐഎഡബ്ല്യൂജെ പ്രസിഡൻ്റ് ബി.വി. മല്ലികാർജ്ജുനയ്യ,എ എച് ശിവണ്ണയുടെ മകൻ ഡോ.ദീപക് ശിവണ്ണ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.














