ബെംഗളൂരു: ദാവണഗരെയിൽ റോട്ട്‌വൈലർ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ നായയുടെ ഉടമയെ ദാവണഗെരെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ശൈലേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ശൈലേന്ദ്ര കുമാർ വർഷങ്ങളായി റോട്ട്‌വൈലർ നായ്ക്കളെ വളർത്തി വരുകയായിരുന്നു. ശനിയാഴ്ച അയാൾ നായ്ക്കളെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് ഫാമിൽ ഇറക്കിവിട്ടിരുന്നു. ഈ സമയമാണ് മല്ലഷെട്ടിഹള്ളി നിവാസിയായ അനിതയെ (38) നായ്ക്കൾ ആക്രമിച്ചത്. ദാവണഗെരെ താലൂക്കിലെ ഹൊന്നൂർ ക്രോസിനടുത്തായിരുന്നു സംഭവം രണ്ട് നായ്ക്കളാണ് അനിതയെ ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ അനിതയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം യുവതിയെ കൊന്ന രണ്ട് റോട്ട്‌വൈലർ നായ്ക്കളും ചത്തു. സംഭവത്തിന് ശേഷം ഗ്രാമവാസികള്‍ നായ്ക്കളെ പിടികൂടിയിരുന്നു. കഠിനമായ മർദ്ദനമേറ്റതിനെത്തുടർന്നാണ് നായ്ക്കൾ ചത്തത്.
SUMMARY: Woman dies in Rottweiler attack; dog’s owner arrested














