ഭരതന്‍

സുരേഷ് കോടൂര്‍ കഥകള്‍    ഭരതന്‍ കേന്ദ്രമന്ത്രിയുടെ ബജറ്റ് പ്രസംഗം ബോറടിച്ചു തുടങ്ങിയപ്പോള്‍ ടി.വി. ഓഫാക്കി അയാള്‍ പതുക്കെ എഴുന്നേറ്റു. ഒഴിവു ദിവസത്തിന്റെ മുഴുവന്‍ ആലസ്യവും അയാളുടെ ഉറക്കച്ചടവുപൂണ്ട കണ്ണുകളില്‍ അപ്പോഴും തൂങ്ങിനിന്നിരുന്നു. കുറച്ചുനേരം അയാളങ്ങനെ അവിടെത്തന്നെ നിന്നുപോയി. മൂടുപൊട്ടി വെള്ളം പതുക്കെ വാര്‍ന്നുപോയൊരു പാത്രം പോലെ ഒഴിഞ്ഞ മനസ്സുമായി അങ്ങനെ വെറുതേ നില്‍ക്കുക. ചിലപ്പോള്‍ അതുമൊരു രസമാണ്. എങ്കിലും ഒറ്റയാവലിന്റെ മടുപ്പ് പ്രതീക്ഷിച്ചതിലേറെ കടുപ്പമാണല്ലോ എന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ആയാള്‍ മനസ്സിലാക്കി വരികയായിരുന്നു. സാവിത്രിയെ … Continue reading ഭരതന്‍