ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. ഉഡുപ്പിയിൽ ചികിത്സയിലായിരുന്ന 65 കാരനും ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന 42 കാരനും ദാവണഗെരെയിൽ 65 കാരനും കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് ചികിത്സയിലുള്ള കണക്ക് 451 ആണ്. സംസ്ഥാനത്ത് ആകെ 796 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 644 കോവിഡ് പരിശോധനകൾ നടത്തി, സംസ്ഥാനത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 9.4 ശതമാനമാണ്