പത്തനംത്തിട്ട: അടൂർ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്ക്.പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ്എന്നിവർക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദർശ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്.
കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ വന്ന് ലോറിയിൽ ഇടിച്ചതാണെന്ന് ഫയർ ഫോഴ്സ്പറഞ്ഞു. ഫയര്‍ഫോഴ്സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചെ 3:45 നു അടൂര്‍ ബൈപ്പാസില്‍ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. കാറ് പൂര്‍ണമായും തകരുകയും ചെയ്തു. ലോറിയിലെ ഡ്രൈവര്‍ക്ക് പരുക്കില്ല. കാര്‍ അമിതവേഗതയില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടി ക്കുകയായിരുന്നു. ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയ ശേഷമാണ് ബൈപ്പാസില്‍ ഗതാഗതം പുനസ്ഥാപിച്ചത്.