തൃശൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍ പടിയൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. മകള്‍ രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പ്രേംകുമാര്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ വന്നിരുന്നതായാണ് വിവരം.

TAGS : DEAD
SUMMARY : Mother and daughter found dead inside house in Thrissur

Leave a Reply

Your email address will not be published. Required fields are marked *