മയക്കുമരുന്നുമായി രണ്ടു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ 13 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ടു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അലക്സ് വർഗീസ് (24) ജോബിൻ കുര്യാക്കോസ് (21) എന്നിവരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംപിഗെഹള്ളിയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് മയക്കു മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണികളാണെന്ന് ഇവരെന്ന് പോലീസ് പറഞ്ഞു 1.2 കിലോ ലഹരി മരുന്നാണ് ഇവരിൽ നിന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *