തിരുവനന്തപുരം: കേരളത്തിൽ ബലിപ്പെരുന്നാൾ അവധി ശനിയാഴ്ച മാത്രം. നാളത്തെ അവധി ബലിപെരുന്നാൾ ദിവസമായ മറ്റന്നാളേക്ക് മാറ്റി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ജൂൺ ആറ് വെള്ളിയാഴ്ചയ്ക്കൊപ്പം ജൂൺ ഏഴ് ശനിയാഴ്ചയും അവധി ലഭിക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാൽ ഒരുദിവസം മാത്രമാണ് അവധി നൽകിയിരിക്കുന്നത്.
ഈ വർഷത്തെ പൊതു അവധി ദിനങ്ങളിൽ ജൂൺ ആറ് വെള്ളിയാഴ്ചയിരുന്നു ബക്രീദ് അവധി നൽകിയിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനാൽ ജൂൺ 7 ശനിയാഴ്ചയാണ് ബലിപെരുന്നാൾ വരുന്നത്. ഈ സാഹചര്യത്തിലാണ് അവധി ദിനം മാറ്റിയത്. ഇതോടെ നാളെ പ്രവർത്തി ദിനമായിരിക്കും.