കാസറഗോഡ്: ഓടയില്‍ വീണ കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലാണ് അപകടം. ബള്ളിഗെ സ്വദേശി ഹരിദാസ് – ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. ഓവുചാലില്‍ വീണ കാര്‍ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. തള്ളി നീക്കവേ കാര്‍ മുന്നോട്ട് നീങ്ങി വശത്തെ ഭിത്തിയില്‍ ഇടിച്ച് കുട്ടിയുടെ ശരീരത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.