തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ 132 പേർ അറസ്റ്റിൽ. 124 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 7.74 ഗ്രാം എംഡിഎംഎയും 0.878 കിലോ കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 1896 പേരെയാണ് പരിശോധിച്ചത്.
മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 2056 പേരിലാണ് പരിശോധന നടത്തിയത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.