താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഇന്ന് കൂടി തുടരനാണ് തീരുമാനം.

രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം നീളും. വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ ചുരത്തിൽ കൂട്ടംകൂടാനോ അനുവദിക്കില്ല.

പെരുന്നാൾ ആഘോഷവും, അവധിദിനവും പ്രമാണിച്ച് വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടംകൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *