ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍ നടക്കാവ് നെച്ചിയില്‍ ‘കരുണ’യില്‍ അശ്വിന്‍ദാസ് (27) ആണ് മരിച്ചത്. പ്രതിരോധ വകുപ്പില്‍ സിവിലിയന്‍ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി ബെംഗളൂരുവില്‍ ജോലി ചെയ്തു വരികയായിരുന്നു. മത്തിക്കെര ജെ പി പാർക്കിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരേതനായ കൊടല്‍ നടക്കാവ് നെച്ചിയില്‍ രാമദാസിന്റെയും കിഴക്കുംമുറി ആണിക്കാട്ട് ബിന്ദുവിന്റെയും മകനാണ്. സഹോദരി: അംഗിതദാസ്.
മൃതദേഹം രാമയ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍.