കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി ഗവ. ഹൈസ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരനാണ്, പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനത്തിന് ഇരയായത്. വിദ്യാർഥിയുടെ തലക്കും കണ്ണിനും പരുക്കേറ്റു. പരുക്ക് സാരമുള്ളതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
മാസങ്ങള്‍ക്കു മുമ്പ് സ്‌കൂളിന് പുറത്തു വച്ചുണ്ടായ പ്രശ്‌നമാണ് മര്‍ദനത്തിന് കാരണമെന്നാണ് സൂചന. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ നാലു വിദ്യാർഥികളെ 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായി പ്രധാനാധ്യാപകൻ വ്യക്തമാക്കി. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പോലീസ് റിപ്പോർട്ട് നൽകി.