ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജാമ്യം തേടി പ്രജ്വല്‍ രേവണ്ണ സമർപ്പിച്ച അപേക്ഷകളിൽ കർണാടക ഹൈക്കോടതി എസ്ഐടിക്ക് നോട്ടിസ് അയച്ചു. മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കൃഷ്‌ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് എസ്ഐടിക്ക് നോട്ടീസ് അയച്ചത്.
ഹൊലേനരസിപുർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയ പ്രജ്വൽ രേവണ്ണ ഇതിനകം ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. പ്രജ്വലിന്റെ അപേക്ഷയിൽ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫിസ് എതിർപ്പ് ഉന്നയിക്കുകയും മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ആവശ്യപ്പെടുകയും ചെയ്‌തു.
സിഐഡി രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ എഫ്ഐആറുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തിട്ടില്ല. ഹർജി പരിഗണിക്കുന്നതിന്‍റെ മെറിറ്റ് സംബന്ധിച്ച് ഓഫിസ് എതിർപ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. സിഐഡി രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കൂടാതെ, ഇക്കാര്യത്തിൽ സർക്കാർ എതിർപ്പ് അറിയിക്കണമെന്നും പറഞ്ഞ് വാദം കേൾക്കൽ മാറ്റിവച്ചു.
TAGS: KARNATAKA | HIGH COURT | PRAJWAL REVANNA
SUMMARY: Court sents notice to sit on prajwals plea
ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ വിജയം സദ് ഭരണത്തിന്റെയും വികസനത്തിന്റെയും…
മുംബൈ: ആദ്യകാല ബോളിവുഡ് നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴുപതിറ്റാണ്ടുകാലം ബോളിവുഡില്‍…
ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) കർണാടക ഗവൺമെന്റ് പ്രൈവറ്റ്…
ചെന്നൈ: നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31)…
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…
ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…