KARNATAKA

ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക്‌ യുഎസ് യാത്രാനുമതി

ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക്‌ യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി മേയ് 15-ന് അനുമതിതേടിയെങ്കിലും വിദേശകാര്യമന്ത്രാലയം നിഷേധിച്ചിരുന്നു. പാരീസ് സന്ദർശനം നടത്തുന്നതിനിടെ കഴിഞ്ഞയാഴ്ചയായിരുന്നു മന്ത്രി യുഎസിലേക്ക് പോകാനായി അനുമതി തേടിയത്. എന്നാൽ, അനുമതി നിഷേധിച്ചതോടെ കഴിഞ്ഞദിവസം ബെംഗളൂരുവിൽ തിരിച്ചെത്തി. വിദേശകാര്യമന്ത്രാലയത്തിന്റെ നടപടിയെ ചോദ്യംചെയ്ത പ്രിയങ്ക് ഖാർഗെ, വിശദീകരണമാവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന് കത്തയക്കുകയുംചെയ്തു. തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയത്

അതേസമയം താൻ പങ്കെടുക്കേണ്ട പ്രധാനപരിപാടികൾ കഴിഞ്ഞതിനുശേഷം അനുമതിനൽകിയത് എന്തിനാണെന്ന് പ്രിയങ്ക് ഖാർഗെ ചോദിച്ചു. എന്തുകൊണ്ടാണ് ആദ്യം തനിക്ക് യാത്രാനുമതി നിഷേധിച്ചതെന്ന് വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
SUMMARY: IT Minister Priyank Kharge gets permission to travel to US

NEWS DESK

Recent Posts

ബെംഗളൂരുവിൽ ഐടി ജീവനക്കാരന്‍ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27 ലക്ഷം തട്ടിച്ചു; കേസ്

ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…

6 hours ago

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…

6 hours ago

ക്ഷേത്രോത്സവത്തിനിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരുക്ക്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…

6 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…

6 hours ago

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താം,​ നിലപാടറിയിച്ച് പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…

7 hours ago

തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ മരിച്ചവരിൽ സിനിമാ പ്രവർത്തകനും

തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…

7 hours ago