സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്സില്‍ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് പോലീസ് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് മരട് പോലീസാണ് നോട്ടീസ് നല്‍കിയത്. മരട് സ്വദേശിയായ സിറാജ് സമർപ്പിച്ച പരാതിയില്‍ നേരത്തെ മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സിനിമാ നിർമാണത്തിനായി ഏഴ് കോടി രൂപ മുതല്‍മുടക്കിയിട്ടും 40% ലാഭം നല്‍കാമെന്ന് വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു സൗബിന് എതിരായ പരാതി. ഒരു രൂപ പോലും മടക്കി നല്‍കിയില്ലെന്നും പരാതിയുണ്ടായിരുന്നു. പരാതിയില്‍ തുടരന്വേഷണവുമായി മുന്നോട്ടു പോകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം മരട് പോലീസിന് നിർദ്ദേശം നല്‍കി.

തുടർന്നാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണ്‍ ആൻറണി എന്നിവർക്ക് മരട് പോലീസ് നോട്ടീസ് അയച്ചത്. 14 ദിവസത്തിനകം മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. വിശ്വാസവഞ്ചന ഗൂഢാലോചന വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

TAGS : SOUBIN SHAHIR
SUMMARY : Financial fraud case; Notice issued to actor Soubin Shahir to appear before the investigation team

Leave a Reply

Your email address will not be published. Required fields are marked *