ബെംഗളൂരു : രാജ്യത്തെ ആദ്യ സോളാർ ഇവി ചാർജിങ് സ്റ്റേഷൻ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം പ്രവർത്തനം തുടങ്ങി. 45 കിലോവാട്ട് സോളാർ പവർ സിസ്റ്റമാണ് പ്രവർത്തനസജ്ജമാക്കിയത്. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ജർമൻ കോർപ്പറേഷൻ ഫോർ ഇന്റർനാഷണൽ കോർപ്പറേഷനും ചേര്‍ന്നാണ് ആണ് ഇവി ചാർജിങ് സ്റ്റേഷൻ ആരംഭിച്ചത്. സ്റ്റേഷന്റെ ഉദ്ഘാടനം ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ് നിർവഹിച്ചു.
23 വാഹനങ്ങൾക്ക് ഒരേസമയം ചാർജ് ചെയ്യാനുള്ള ശേഷി ചാർജിങ് സ്റ്റേഷനുണ്ട്. 23 ചാർജിങ് പോയിന്റുകളിൽ 18 പോയിന്റുകൾ അതിവേഗം ചാർജ് ചെയ്യാൻ കഴിയുന്നതാണ്. 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും.
വിമാനത്താവളത്തിലെ ടാക്സികൾ കൂടുതലും ഇലക്ട്രിക് ആകുന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തിന് സമീപം ഇ വി ചാർജിങ് ഹബ്ബ് ആരംഭിച്ചതെന്ന് മന്ത്രി കെ ജെ ജോർജ് പറഞ്ഞു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉള്ളത് കർണാടകയിലാണ്.