കൈ​ര​ളി ക​ലാ​സ​മി​തി സാ​ഹി​ത്യോ​ത്സവം ഇന്ന്; സാ​ഹി​ത്യ പു​ര​സ്കാ​രം എ​ൻ.​എ​സ് മാ​ധ​വ​ന് സ​മ​ർ​പ്പി​ക്കും

ബെംഗ​ളൂ​രു: കൈ​ര​ളി ക​ലാ​സ​മി​തി സാ​ഹി​ത്യോ​ത്സ​വ​വും പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്കാ​രം സ​മ​ർ​പ്പ​ണ​വും വി​മാ​ന​പു​ര കൈ​ര​ളി ക​ലാ​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇന്ന് രാ​വി​ലെ 10 മുതല്‍ നടക്കും.  ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ എ​ൻ.​എ​സ് മാ​ധ​വ​ൻ, സു​ഭാ​ഷ് ച​ന്ദ്ര​ൻ, ഇ.​പി രാ​ജ​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.​

മല​യാ​ള നോ​വ​ൽ ‘ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ’ എ​ന്ന വി​ഷ​യ​ത്തി​ൽ സു​ഭാ​ഷ് ച​ന്ദ്ര​നും ‘ക​ഥ​യു​ടെ ജീ​വി​തം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ.​പി. രാ​ജ​ഗോ​പാ​ല​നും ‘ഡി​ജി​റ്റ​ൽ കാ​ല​ത്തെ സാ​ഹി​ത്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ.​എ​സ് മാ​ധ​വ​നും സം​സാ​രി​ക്കും. തു​ട​ർ​ന്ന് മ​ല​യാ​ള നാ​ട​ക​വേ​ദി​യു​ടെ ഭൂ​ത​വും വ​ർ​ത്ത​മാ​ന​വും ച​ർ​ച്ച ചെ​യ്യു​ന്ന ‘നാ​ട​ക​ത്തി​ലെ പ​രി​ണാ​മ ദി​ശ​ക​ൾ’ എ​ന്ന സം​വാ​ദം ന​ട​ക്കും. ഇ.​പി രാ​ജ​ഗോ​പാ​ല​ൻ, പ്ര​കാ​ശ് ബാ​രെ, ജോ​സ​ഫ് നീ​നാ​സം, അ​നി​ൽ രോ​ഹി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.ക​വി​യ​ര​ങ്ങി​ൽ ‘സ​മ​കാ​ലി​ക മ​ല​യാ​ളം ക​വി​ത’ എ​ന്ന വി​ഷ​യ​ത്തി​ൽ ക​വി റ​ഫീ​ക്ക് അ​ഹ​മ്മ​ദ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

വൈ​കീ​ട്ട് 5:30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സെ​ഷ​നി​ൽ കൈ​ര​ളി ക​ലാ​സ​മി​തി​യു​ടെ പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്കാ​രം എ​ൻ.​എ​സ് മാ​ധ​വ​ന് സ​മ​ർ​പ്പി​ക്കും. ഒ​രു ല​ക്ഷം രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്ര​ശ​സ്ത ക​ന്ന​ട സാ​ഹി​ത്യ​കാ​ര​നും ജ്ഞാ​ന​പീ​ഠം അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഡോ. ​ച​ന്ദ്ര​ശേ​ഖ​ര ക​മ്പാ​ർ മു​ഖ്യാ​തി​ഥി​യാ​വും. സു​ഭാ​ഷ് ച​ന്ദ്ര​ൻ, റ​ഫീ​ക്ക് അ​ഹ​മ്മ​ദ്, ഇ.​പി രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​രും. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി എ​ൻ.​എ​സ്. മാ​ധ​വ​ൻ സം​സാ​രി​ക്കും.

കൈ​ര​ളി ക​ലാ​സ​മി​തി സെ​ക്ര​ട്ട​റി പി.​കെ സു​ധീ​ഷ് സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ബി. ​രാ​ജ​ശേ​ഖ​ര​ൻ ന​ന്ദി​യും പ​റ​യും. തു​ട​ർ​ന്ന് ത​മി​ഴ് മ​ഹാ​ക​വി ഇ​ള​ങ്കോ​വ​ടി​ക​ളു​ടെ ഇ​തി​ഹാ​സ കാ​വ്യ​ത്തി​ന്റെ രം​ഗാ​വി​ഷ്കാ​ര​മാ​യി മാ​താ പേ​രാ​മ്പ്ര അ​വ​ത​രി​പ്പി​ക്കു​ന്ന ‘ചി​ല​പ്പ​തി​കാ​രം’ അ​ര​ങ്ങേ​റും.

Leave a Reply

Your email address will not be published. Required fields are marked *