ഷബഹാസ് വധക്കേസ്; പ്രതികളുടെ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: താമരശേരി ഷബഹാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാ‍ർഥികള്‍ക്ക് തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. നിലവില്‍ പ്രതികളായ വിദ്യാർഥികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ ഒബ്‌സർവേഷൻ ഹോം സൂപ്രണ്ടിനാണ് നിർദേശം.

പ്രതികളായ വിദ്യാർഥികള്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് ഇടപെടല്‍. പ്രതികളായ വിദ്യാർഥികള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കാൻ താമരശേരി പോലീസിനോട് കോടതി നിർദേശിച്ചു. പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അനുമതി തേടിയാണ് പ്രതികളായ വിദ്യാർഥികള്‍ കോടതിയെ സമീപിച്ചത്.

TAGS : LATEST NEWS
SUMMARY : Shahbaaz murder case: High Court orders facilities to be provided for the accused’s further studies

Leave a Reply

Your email address will not be published. Required fields are marked *