കൊച്ചി: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോള്‍ ടീം കേരളത്തിൽ എത്തുമെന്ന് ഉറപ്പ് നല്‍കി കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ഈ മാസം അർജൻറീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിൽ എത്തും. ഒക്ടോബർ – നവംബർ മാസങ്ങളിൽ കേരളത്തിൽ രണ്ട് കളികൾ നടത്താനാണ് ആലോചന. അർജൻറീന ഫുട്ബോൾ അസോസിയേഷൻ കേരളത്തിൽ എത്തിയതിനുശേഷം ആദ്യ തുക ട്രാൻസ്ഫർ ചെയ്യും. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം ്അറിയിച്ചത്. ‘മെസി വരും ട്ടാ…!’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചത്.
ഈ വര്‍ഷം മെസി വരുമെന്നാണ് നേരത്തെ പ്രചരിച്ചതെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് പ്രശ്‌നങ്ങള്‍ കാരണം മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് വരില്ലെന്നാണ് പിന്നീട് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തീയതി നിര്‍ദേശിക്കുക. മെസിയും സംഘവും കേരളത്തിലേക്ക് വരുന്ന തീയതി സംബന്ധിച്ച് അധികം വൈകാതെ സ്ഥിരീകരണമുണ്ടാകുമെന്നാണ് കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.