ബെംഗളൂരുവില്‍ പുതുതായി മൂന്ന് പോലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നു

ബെംഗളൂരു: ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിൽ പുതുതായി മൂന്ന് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നു. ബെംഗളൂരു റൂറൽ ജില്ലയിലെ ആവലഹള്ളി, ഹെബ്ബഗോഡി,  ബെംഗളൂരു സൗത്ത് ജില്ലയിലെ കുമ്പളകോട് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ ആരംഭിക്കുന്നത്.

ഹെബ്ബഗോഡി സൗത്ത് ഈസ്റ്റ് ഡിവിഷനിലും, ആവലഹള്ളി വൈറ്റ്ഫീൽഡ് ഡിവിഷനിലും, കുമ്പളഗോഡു വെസ്റ്റ് ഡിവിഷനിലും ഉൾപ്പെടുമെന്നാണ് സൂചന.  ഡിവിഷനുകളുടെ എണ്ണം എട്ടിൽ നിന്ന് 11 ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. മൂന്ന് ഡിവിഷനുകൾ കൂടി വരുന്നതോടെ പോലീസ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിക്കുകയും മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി നഗരത്തിൽ ഡിസിപിമാരായി നിയമിക്കുകയും ചെയ്യാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *