പാലക്കാട്: പ്ലസ് വണ്‍ പ്രവേശത്തിന് കാത്തിരുന്ന വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് കഴിഞ്ഞ് പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.
അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. തിരിച്ചു വന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
TAGS : DEAD
SUMMARY : Student found hanging inside house