ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോള്‍ പുഴയിലേക്ക് ചാടിയത്.

നിലമ്പൂർ-കോട്ടയം പാസഞ്ചർ ട്രെയിനിൽ നിന്നാണ് ഇവർ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയിൽ ഇറങ്ങേണ്ട ഇവർ അവിടെ ഇറങ്ങിയില്ല. തുടർന്ന് ചാലക്കുടി പുഴക്ക് മുകളിലൂടെയുള്ള പാലത്തിൽ ട്രെയിൻ എത്തിയപ്പോൾ ഇവർ എടുത്തുചാടുകയായിരുന്നു.

പാലത്തിന് മുകളിലിരുന്ന യുവാക്കളാണ് സംഭവം ആദ്യം കണ്ടത്. ഇവർ ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയിലെ സ്‌കൂളില്‍ ചേര്‍ന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *