കേരളത്തിൽ ജൂണ്‍ 10 മുതല്‍ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലില്‍ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജൂണ്‍ 10 മുതല്‍ 2025 ജൂലൈ 31 വരെ (ജൂണ്‍ 9 അർദ്ധരാത്രി മുതല്‍ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ജൂണ്‍ ഒമ്പത് അർദ്ധരാത്രി മുതല്‍ ജൂലായ് 31 അർദ്ധരാത്രിവരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്.

ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ട്രോളിംഗ് നിരോധന കാലയളവില്‍ കേരള തീരത്ത് മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടുള്ളതല്ലെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. കടലോരമേഖലകളില്‍ പോലീസ് നിരീക്ഷണവും കടല്‍ നിരീക്ഷണവും ശക്തമാക്കുന്നതിന് എ.ഡി.എം ഇൻ ചാർജ് കെ.വി. ശ്രുതിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ട്രോളിംഗ് നിരോധന മുന്നൊരുക്ക യോഗം തീരുമാനിച്ചു.

സുരക്ഷ മാനദണ്ഡങ്ങള്‍ കർശനമാക്കിയതിനാല്‍ പരമ്പരാഗത യാനങ്ങളില്‍ ആധാർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നിവയുള്ള തൊഴിലാളികളെ മാത്രമേ മത്സ്യബന്ധനത്തിന് അയക്കാവൂ എന്ന് ഉടമകള്‍ക്ക് നിർദേശം നല്‍കി.

TAGS : LATEST NEWS
SUMMARY : Trawling banned in Kerala from June 10

Leave a Reply

Your email address will not be published. Required fields are marked *