ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ അന്വേഷണം ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. നിലവിലുള്ള മജിസ്ട്രേറ്റ് തല അന്വേഷണത്തിന് പുറമെയാണ് സിഐഡി അന്വേഷണത്തിനു സർക്കാർ ഉത്തടാവിട്ടത്. ആര്‍സിബിക്കും, ഇവന്റ് മാനേജ്മെന്റ് ടീമിനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും എതിരായ പരാതിയില്‍ കബണ്‍ പാര്‍ക്ക് പോലീസ് കേസെടുത്തിരുന്നു. അപകടത്തില്‍ കര്‍ണാടക ഹൈക്കോടതിയും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
ആര്‍സിബി മാനേജ്മെന്റ് പ്രതിനിധികള്‍, ഇവന്റ് മാനേജ്മെന്റ് പ്രതിനിധികള്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് പ്രതിനിധികള്‍ എന്നിവരെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധാരമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്. ബുധനാഴ്ച്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ ആകെ 11 പേരാണ് മരിച്ചത്. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാരും, ആർസിബി ടീമും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമുണ്ട്.
TAGS: RCB | BENGALURU | ACCIDENT
SUMMARY: CID to investigate rcb chinnaswamy stampade case