ചിന്നസ്വാമിയിലെ ദുരന്തം; ആർസിബി മാർക്കറ്റിങ് ഹെഡ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെ ബെംഗളൂരുവിൽ അറസ്റ്റിൽ. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു നിഖിൽ സൊസാല പിടിയിലായത്. ഡിഎൻഎ എൻ്റർടെയ്ൻമെൻ്റ് നെറ്റ്‌വര്‍ക്ക്‌സുമായി ചേര്‍ന്ന്‌ സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖിൽ സൊസാലെ ആയിരുന്നു.

നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ, സ്റ്റേഷൻ ഹൗസ് മാസ്റ്റർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, എസിപി, സെൻട്രൽ ഡിവിഷൻ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇൻ-ചാർജ്, അഡീഷണൽ പോലീസ് കമ്മീഷണർ, പോലീസ് കമ്മീഷണർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കൽ ഡി കൻഹ അധ്യക്ഷനായ ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു.

TAGS: BENGALURU | ARREST | RCB
SUMMARY: RCB Marketing Head Nikhil Sosale Arrested After Unauthorized Parade Claims Multiple Lives

Leave a Reply

Your email address will not be published. Required fields are marked *