തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബിജെപി. കേരളത്തില്‍ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളില്‍ ജയിക്കുന്നത്. കഴക്കൂട്ടത്ത് വി മുരളീധരൻ വിജയിച്ചു. ബിജെപിക്ക് മൂന്നാം സീറ്റ്. ഇടത് വലത് സ്ഥാനാർഥികളെ പിന്നിലാക്കി മിന്നും വിജയം.
167 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. 2016 മുതല്‍ തുടര്‍ച്ചയായി രണ്ടുവട്ടം കഴക്കൂട്ടത്ത് മത്സരിച്ച് വിജയിച്ച് എംഎല്‍എയായ കടകംപള്ളി സുരേന്ദ്രനെ തന്നെ ഇക്കുറിയും മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് എടുത്ത തീരുമാനം പാളുമോ എന്ന ചര്‍ച്ചകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായിരുന്നു.
SUMMARY: V Muraleedharan wins in Kazhakoottham







