കോഴിക്കോട് കാര്‍ സര്‍വീസ് സെന്‍ററില്‍ തീപിടിത്തം

കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം. വർക്ക് ഷോപ്പില്‍ നിന്ന് സമീപത്തെ തെങ്ങുകളിലേക്കും തീപടർന്നു. ഇത് ജനവാസമേഖലയാണ്. ഫയർഫോഴ്സില്‍ വിവരം അറിയിച്ചിട്ടും എത്താൻ താമസിച്ചതായി നാട്ടുകാർ ആരോപിച്ചു. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
വാഹനങ്ങളുടെ പെയിന്റിങ് നടക്കുന്ന സ്ഥലത്താണ് ആദ്യം തീപിടിത്തമുണ്ടായത്. നാട്ടുകാരും ജീവനക്കാരും ചേർന്ന് വർക്ക് ഷോപ്പിലുണ്ടായിരുന്ന കാറുകള്‍ തള്ളി മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. വെള്ളയില്‍ ഫയർസ്റ്റേഷനില്‍ ഒരു യൂണിറ്റ് മാത്രമാണുണ്ടായിരുന്നത്. ഈ യൂണിറ്റ് മറ്റൊരിടത്തായിരുന്നു.
പിന്നീട് മീഞ്ചന്തയില്‍ നിന്നാണ് ഫയർഫോഴ്സിന്റെ ആദ്യ യൂണിറ്റ് എത്തിയത്. എന്നാല്‍, പിന്നീട് തീ പടരാൻ തുടങ്ങിയതോടെ കൂടുതല്‍ ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കേണ്ടി വന്നു. വിവരം അറിയിച്ചിട്ടും അരമണിക്കൂറോളം വൈകിയാണ് ഫയർഫോഴ്സ് എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തീ പടർന്നുപിടിക്കാതിരിക്കാൻ നാട്ടുകാർ ബക്കറ്റില്‍ വെള്ളമെടുത്ത് തീയണയ്ക്കാൻ ശ്രമിക്കുകയായിരുന്നു.
തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ സർവീസ് സെന്ററിലെ ഇരുപതോളം കാറുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ കൂടുതല്‍ നാശനഷ്‌ടം ഒഴിവായി.ബീച്ച്, മീഞ്ചന്ത, വെള്ളിമാട് കുന്ന് സ്റ്റേഷനുകളില്‍ നിന്നായി അഞ്ചുയൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പിടിത്തം അറിയിച്ചിട്ടും ഫയർ ഫോഴ്സ് എത്താൻ വൈകിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
The post കോഴിക്കോട് കാര്‍ സര്‍വീസ് സെന്‍ററില്‍ തീപിടിത്തം appeared first on News Bengaluru.